കരുതലോടെ കലാലയത്തിലേക്ക്; സംസ്ഥാനത്ത് കോളേജുകൾ ഇന്ന് തുറക്കും

ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് സർക്കാർ ഒരുകിയിരിക്കുന്നത്.

കൊവിഡ് ലോക്‌ഡോൺ നിയന്ത്രണങ്ങളാൽ അടച്ചിട്ടിരുന്ന കലാലയങ്ങൾ ഒന്നരവര്‍ഷത്തിന് ശേഷം ഇന്ന് വിദ്യാർഥികൾ എത്തും.  അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് ഇന്ന് മുതൽ  ക്‌ളാസുകൾ ആരംഭിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുകയും കോളേജുകള്‍ അണുനശീകരണം പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ്  സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കുന്നത്.

അഞ്ചും ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത് . പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോയി പ്രതേക ബാച്ചുകാളായും നടത്തും.

ക്ലാസ്സുകളുടെ സമയം ക്രമം കോളേജുകൾക് തീരുമാനിക്കാം. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും. എന്‍ജിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. കാമ്ബസുകളില്‍  കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിചാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾപാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാകുകയും ചെയ്യണം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here