നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂർണമായും നിയമനിർമാണത്തിനാണ്‌ സമ്മേളനം നടക്കുക. 45 ഓർഡിനൻസുകൾ നിയമമാകും. നവംബർ 12വരെ 24 ദിവസമാണ് സമ്മേളനം ചേരുക.

19 ദിവസം നിയമനിർമാണത്തിനും നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർഥനകളുടെ പരിഗണനയ്ക്കുമാണ്‌.

കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള നഗര -ഗ്രാമാസൂത്രണ (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്ലുകൾ തിങ്കളാഴ്‌ച അവതരിപ്പിക്കും. കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി), കേരള പൊതുവിൽപ്പന നികുതി (ഭേദഗതി), കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്ലുകൾ ചൊവ്വാഴ്‌ച പരിഗണിക്കും. സന്ദർശക ഗാലറി പ്രവേശനം പരിമിതമായി അനുവദിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here