വെമ്പായം ബൈക്ക് അപകടത്തിൽ രണ്ടു പേര്‍ മരിച്ചു

വെമ്പായത്  രണ്ടു ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേരെ ഗുരുതര പരിക്കുകളോടെ   മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു അതിൽ രണ്ടുപേർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

വെഞ്ഞാറമൂട് സ്വദേശി രാഹുൽ(23) ഇടിക്കും തല സ്വദേശി അഭിഷേക്( 22) എന്നിവരാണ് മരിച്ചത്.

കന്യാകുളങ്ങര പെട്രോൾപമ്പിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു വെഞ്ഞാറമൂട് സ്വദേശികളായ 2 പേർ ഒരു ബൈക്കിലും കന്യാകുളങ്ങര ഇടുക്കും തല സ്വദേശിയും സഞ്ചരിച്ചിരുന്ന ബൈക്കും  തമ്മിലാണ് കൂട്ടിയിടിച്ചത്.

 രാത്രി പത്ത് മണിയോടെയാണ് സംഭവം. ബൈക്കുകൾ അമിതവേഗതയിൽ ആയിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.  ബൈക്കുകൾ രണ്ടും  കൂട്ടിയിടിച്ച ശേഷം നിയന്ത്രണംവിട്ട്  അതുവഴി പോവുകയായിരുന്ന ഒരു ജീപ്പിലേക്ക് ഇടിക്കുകയും ചെയ്തു. തുടർന്ന് ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിലേക്ക് തീ പടർന്നു പിടിക്കുകയും ചെയ്തു.

നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും ഫയർഫോഴ്സ് എത്തുന്നതിനു മുന്നേ തന്നെ  സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും  ഫയർ എക്സ്ട്ടുറിഗുഷർ ഉപയോഗിച്ച്  നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുക യായിരുന്നു.

പരിസരത്ത് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു തുടർന്ന്  വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് യാത്ര യോഗ്യം ആക്കിയത്ഇടുക്കുംതല സ്വദേശി അഭിഷേക്(22) വെഞ്ഞാറമൂട് സ്വദേശി രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. ഏകദേശം ഇരുപത് മിനിട്ടോളം രക്തം വാർന്ന് അപകടം പറ്റിയവർ  റോഡിൽ തന്നെ കിടന്നു.

എംസി റോഡ് ആയതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഒരേസമയം കടന്നുപോകുന്നത്  രക്ഷാപ്രവർത്തകർ കേണപേക്ഷിച്ചിട്ടും  ആരും മനുഷ്യത്വം കാണിക്കാൻ തയ്യാറായില്ല എന്നും ദൃക്സാക്ഷികൾ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് ജീപ്പിലും ആംബുലൻസിലും ആയിട്ടാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം നടന്നതിന് തൊട്ടടുത്തായി തന്നെ കന്യാകുളങ്ങര പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ 108 ആംബുലൻസ് സർവീസ് ലഭ്യമല്ല.

കന്യാകുളങ്ങര ആശുപത്രിയിൽ മുന്നേ 108  ആംബുലൻസ് സർവീസ് ഉണ്ടായിരുന്നതാണ് സ്റ്റാഫുകൾക്ക് റൂം കൊടുക്കുന്നതിനുള്ള അസൗകര്യം കാരണം 108 ആംബുലൻസിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. നിരവധിതവണ 108ആംബുലൻസ് സർവീസ്  തിരിച്ചു കൊണ്ടു വരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല എന്നതും ഈ റോഡ് വക്കിലെ മരണങ്ങൾ കൂടുന്നതിന് കാരണമാകുന്നു….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News