ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശിയുടെ മകളെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് ഓടിയെത്തിയത്. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒറ്റപ്പാലം എൽ എസ് എൻ കോൺവെൻ്റ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News