തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ മുസ്ലിം ലീഗിൽ 12 കമ്മിഷനുകൾ

തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ മുസ്ലിം ലീഗിൽ 12 കമ്മിഷനുകൾ. പരാജയകാരണങ്ങൾ കണ്ടെത്തി രണ്ടാഴ്ചക്കകം കമ്മിഷനുകൾ റിപ്പോർട്ട് നൽകും. 27 നിയമസഭാ മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിച്ചിരുന്നത്. 12 എണ്ണത്തിലും തോറ്റിരുന്നു. സിറ്റിങ് സീറ്റുകളായ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി എന്നിവയും കൈവിട്ടു.

പരാജയം അന്വേഷിക്കാൻ രണ്ടംഗ കമ്മിഷനുകളെയാണ് ചുമതലപ്പെടുത്തായിട്ടുള്ളത്. ഒരു സംസ്ഥാന ഭാരവാഹിയും ഒരു എം എൽഎയും അടങ്ങുന്നതാണ് അന്വേഷണ കമ്മിഷൻ. അഴീക്കോട് ആബിദ് ഹുസൈൻ തങ്ങളും ടി വി ഇബ്രാഹിമും കുറ്റ്യാടിയിൽ എം ഉമ്മറും പി ഉബൈദുല്ലയുമാണ് കമ്മിഷൻ അംഗങ്ങൾ.

ഏക വനിതാ സ്ഥാനാർത്ഥി മത്സരിച്ച കോഴിക്കോട് സൗത്തിലെ പരാജയം പി കെ ബഷീർ, എം റഹ്മത്തുല്ല എന്നിവരും പഠിക്കും. കളമശ്ശേരിയിൽ പി അബ്ദുൾ ഹമീദും കുറുക്കോളി മൊയ്തീനുമാണ് കമ്മിഷൻ. വിജയ പ്രതീക്ഷയുണ്ടായിരുന്ന താനൂരിലുൾപ്പെടെ പ്രാദേശിക നേതാക്കൾക്കിടയിലെ കടുത്ത വിഭാഗീയതയാണ് തോൽവിക്കുകാരണമെന്നാണ് ആക്ഷേപം. രണ്ടാഴ്ചക്കകം കമീഷനുകൾ റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ പ്രവർത്തക സമിതി നിർദേശിച്ചിരുന്നു. പിന്നാലെ  നടപടിയുമുണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News