കണ്ണൂരിൽ വീടിന്റെ മച്ച് തകർന്ന് വീണ് സ്ത്രീ മരിച്ചു

കണ്ണൂരിൽ വീടിന്റെ മച്ച് തകർന്ന് ദേഹത്ത് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം പവിത്രൻ്റെ ഭാര്യയാണ് വസന്ത.

മരത്തിന്‍ മച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അത് തകർന്നുവീഴുകയായിരുന്നു. മച്ചിന് കാലപ്പ‍ഴക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

മറ്റുമുറികളിലും ആളുകൾ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും പരുക്കേറ്റിട്ടില്ല. മരിച്ച സ്ത്രീക്കൊപ്പം അവരുടെ മകനും ഉണ്ടായിരുന്നു.

45 വയസ്സുകാരനായ മകൻ ഷിബുബിനും പരുക്കേറ്റു ഇയാളെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News