രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90 കോടി 79 ലക്ഷം കവിഞ്ഞു

ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 20,799 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 180 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,64,458 പേര്‍ രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നു.

200 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 26,718 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.89 ശതമാനമായി ഉയര്‍ന്നു രാജ്യത്തെ ആകെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90കോടി 79 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel