വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുത്: മുഖ്യമന്ത്രി

വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്ന് മുഖ്യമന്ത്രി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ വിഷയത്തെക്കുറിച്ച് സഭയില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച് നേരിടേണ്ട വിഷയമാണിത്. അവഹേളനത്തിനായി ചിലര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സ്ത്രീവിരുദ്ധ ഇടപെടലില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിയുള്ള നിലപാട് കേരളം നവോത്ഥാന കാലം മുതല്‍ എടുത്തതാണ്. ലിംഗനീതി അംഗീകരിക്കണം.
പുരുഷ മേധാവിത്വ സമീപനങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇതിനെ വിമര്‍ശനത്തോടെ കാണുന്നത് സ്വാഭാവികമെന്നും ഇത് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News