യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവം; കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്, പ്രതിഷേധം ശക്തം

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുപി സംഭവത്തിൽ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കർഷകർ. ദില്ലി യുപി ഭവനിലും കർഷകർ പ്രതിഷേധിക്കും. അതിനിടെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി.

കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ് കർഷകർ. പ്രതിഷേധത്തിനെത്തിയ കർഷർക്കുനേരെ ബോധപൂർവം വാഹനമിടിച്ചുകയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ മജിസ്‌ട്രേറ്റിനും നൽകിയിട്ടുണ്ട്.

അതേസമയം യുപിയിൽ സമരം ചെയ്യുന്ന കർഷകരെ കുറ്റപ്പെടുത്തിയാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്. സംഭവസ്ഥലം സന്ദർശിക്കാനെത്തുന്ന രാഷ്ട്രീയ പ്രവർത്തകരെ പൊലീസ് തടയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News