റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്തും; നിയമസഭയില്‍ മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ വിതരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി വാതില്‍പ്പടി വിതരണം നടത്തുന്ന വാഹങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍. എല്ലാ ഗോഡൗണിലും സി സി ടി വി ഏര്‍പ്പെടുത്തും. റേഷന്‍ കടകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഭിന്ന ശേഷിക്കാരുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ കിറ്റ് വിതരണം തുടരണമോയെന്ന് ആലോചിക്കും. കിറ്റ് വിതരണം തുടങ്ങിയ സാഹചര്യം മാറി വരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 15ന് ശേഷം മുന്‍ഗണനാ കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹക്ക് പിഴ ഇടാക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവോണ ദിവസം പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത് നിര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. ഒരു പൈസയുടെ അഴിമതി നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News