മോദി സർക്കാരിന്റെ ജനദ്രോഹ നയം തുടരുന്നു; രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാവുന്നത്.

ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വർധിപ്പിച്ചിരുന്നു.പുതുക്കിയ വില അനുസരിച്ച് കൊച്ചിയിലെ പെട്രോൾ വില 102.57 ആയി. ഡീസൽ ഒരു ലിറ്ററിന് 95.72 രൂപ നൽകണം.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here