ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കലാലയങ്ങള്‍ വീണ്ടും തുറന്നു; മന്ത്രി ആര്‍ ബിന്ദു ക്രമീകരണങ്ങള്‍ വിലയിരുത്തി

ഒന്നര വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിടപറഞ്ഞ് കലാലയങ്ങള്‍ വീണ്ടും സജീവമാകുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സര്‍വസന്നാഹവുമായാണ് അവസാനവര്‍ഷ ഡിഗ്രി, പിജി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളിലേക്ക് എത്തിയത്. തിരുവനന്തപുരം വനിതാ കോളേജില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഒന്നരവര്‍ഷം നിശബ്ദമായിരുന്ന ക്ലാസ് മുറികള്‍ സജീവമാകുന്നതിന്റെ സന്തോഷം അധ്യാപകര്‍ പങ്കുവെച്ചു. നാളിതുവരെ കാണാത്ത കൂട്ടുകാരെ കണ്ടതിന്റെ സന്തോഷം വിദ്യാര്‍ത്ഥികളും പങ്കുവെച്ചു.

കോളേജുകളില്‍ അറ്റന്‍ഡന്‍സ് തുടക്കത്തില്‍ നിര്‍ബന്ധമായിരിക്കില്ല. ഓണ്‍ലൈന്‍-ഓഫ്‌ലൈനായി ക്ലാസുകള്‍ മുന്നോട്ട് പോകും. ഒക്ടോബര്‍ 18ന് കോളേജുകള്‍ പൂര്‍ണ്ണതോതില്‍ എല്ലാ ക്ലാസുകളും തുറക്കുന്നതോടെ കലാലയങ്ങള്‍ കൊവിഡിനെ അതിജീവിച്ച് സജ്ജമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel