പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി . മോൻസന് സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധങ്ങൾ, തട്ടിപ്പുകൾ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
നേരത്തെയും കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അടക്കം ആരോപണമുയർന്ന പശ്ചാത്തലത്തിലും സുധീരൻ ബെന്നി ബെഹ്നാൻ അടക്കമുള്ള നേതാക്കൾ കേസിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേ സമയം പുരാവസ്തു സാന്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും കടം വാങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് മോൻസൻറെ വാദം. ശിൽപി സുരേഷിൻറെ പരാതിയിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷയും നൽകും.
ADVERTISEMENT
അതിനിടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവായത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേൽനോട്ടം വഹിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.