മോൻസനെതിരെ പുതിയ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.

പുരാവസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി.

അതേസമയം, ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകി. എറണാകുളം എ സി ജെ എം കോടതിയിലാണ് അപേക്ഷ നൽകിയത്. പാലാ സ്വദേശി രാജീവിന്‍റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനായാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here