കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 30 ദിവസത്തിനകം നൽകണം: സുപ്രീം കോടതി

കൊവിഡ് ബാധിച്ചു മരിച്ചവരുടെ  ബന്ധുക്കൾക്കുള്ള സഹായധനം വിതരണം ചെയ്യുന്നതിൽ വീണ്ടും മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി . മരണസർട്ടിഫിക്കറ്റിൽ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു.

മരണപ്പെട്ടവരുടെ ആശ്രിതർക്ക് അപേക്ഷ നൽകി മുപ്പത് ദിവസത്തിനകം ധനസഹായം ലഭിച്ചെന്ന് ഉറപ്പാക്കണം.കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നത്. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം.

നഷ്ടപരിഹാരമായി നൽകേണ്ട 50,000 രൂപ സംസ്‌ഥാനങ്ങൾ ദുരന്തനിവാരണ ഫണ്ടിൽ നിന്നും വകയിരുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here