വിസ്മയ കേസ്; കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിന്മേൽ വാദം പൂർത്തിയായി, വിധി ഈ മാസം 10 ന്

വിസ്മയ കേസില്‍ പ്രതി കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിന്മേൽ വാദം പൂർത്തിയായി.ഹൈക്കോടതി ഈ മാസം 10 ന് വിധി പറയും.
കേസ് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനിയും തടവിൽ പാർപ്പിക്കേണ്ടതില്ലെന്ന് പ്രതിഭാഗം വാദിച്ചു.

കഴിഞ്ഞ 105 ദിവസം ആയി ജയിലിലാണ്. തന്നെ സർവ്വീസിൽ നിന്നും പുറത്താക്കിയെന്നും , സർക്കാർ ഉദ്യോഗസ്ഥൻ പോലും അല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാൻ ഇപ്പോൾ കഴിയില്ലെന്നുമായിരുന്നു കിരൺകുമാറിൻ്റെ വാദം.

എന്നാൽ ജാമ്യാപേക്ഷയെ കേസിൽ ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എതിർത്തു. പ്രതിക്കെതിരെ മൊഴികളും ഡോക്യുമെൻ്ററി തെളിവുകളും ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News