യുപി കര്‍ഷക കൊലപാതകം; കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മേനക ജംഗ്ഷനില്‍ നിന്നും ബോട്ട് ജെട്ടിയ്ക്ക് സമീപമുള്ള ബി എസ് എന്‍ എല്‍ ഓഫീസിലേയക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.

അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി കെ എം ദിനകരന്‍ മാര്‍ച്ച് ഉദ്ഘാഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പി ജോസഫ്, എസ് ബിജു, എം ഐ കുര്യാക്കോസ്, എറണാകുളം ജില്ലാ ജോയിന്‍ സെക്രട്ടറി എ പി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here