ലോക്കല്‍ ട്രെയിനുകള്‍ ബുധനാ‍ഴ്ച മുതല്‍ ഓടിത്തുടങ്ങും; സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഒൻപത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. തീവണ്ടികള്‍ നിര്‍ത്തിവെച്ച മാര്‍ച്ച്‌ 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസണ്‍ ടിക്കറ്റുകള്‍ ഈ വണ്ടികളില്‍ ഉപയോഗിക്കാം.

എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചെറുകളെപ്പോലെ ഇവയ്ക്കും സ്റ്റോപ്പുകളുണ്ടാകും. ദീര്‍ഘദൂര എക്‌സ്പ്രസുകളില്‍ ജനറല്‍ കമ്ബാര്‍ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News