വിമാന യാത്രാക്കൂലി വർധന തടയാൻ നടപടി വേണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

വിമാന യാത്രാക്കൂലി വർധന തടയാനും വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം രാജഗോപാലൻ എംഎൽഎയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സർവീസുകളുടെയും സീറ്റുകളുടെയും എണ്ണം വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വിമാന കമ്പനികളോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 1994-ൽ എയർകോർപ്പറേഷൻ നിയമം റദ്ദാക്കി വിമാന നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ, നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വിമാന കമ്പനികൾക്കുണ്ട്‌ എന്ന മറുപടിയാണ് ലഭിച്ചത്.

സെപ്‌തംബർ എട്ടിന്‌ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം എയർപോർട്ടുകളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിന്‌ 2490 രൂപയാണ്‌. സാധാരണ ആർടിപിസിആർ ടെസ്റ്റ് റിസൽട്ടിനെ അപേക്ഷിച്ച് ഒരുമണിക്കൂറിനുള്ളിൽ റിസൽട്ട് ലഭിക്കുന്നു. ഇതിൽ ഉപയോഗിക്കുന്ന കാട്റിഡ്ജിന് 2000 രൂപയോളം വിലവരും. ഇത്‌ കണക്കാക്കിയാണ് നിരക്ക്‌ നിശ്ചയിച്ചത്. എന്നാൽ എത്തിചേരേണ്ട രാജ്യങ്ങളിലെ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ചെലവ് കുറഞ്ഞ ടെസ്റ്റുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News