രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു; അഖിലേഷ് യാദവ് കസ്റ്റഡിയില്‍; ലഖിംപൂര്‍ഖേരിയില്‍ നിരോധനാജ്ഞ

രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു. യുപി ലഖിംപൂരിലും കര്‍ഷകര്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂരിഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്.

യുപിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷിനൊപ്പം സമാജ്വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News