ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: 164 കേസുകളിൽ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി 169 കേസുകൾ രജിസ്റ്റർ ചെയ്‌ത‌തായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 164 കേസുകളിൽ ക്രൈം ബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ സ്വർണ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്‌ത്‌ പണം തട്ടുന്ന രീതിയുണ്ട്. കുറ്റ്യാടി കേന്ദ്രമായ ഗോൾഡ് പാലസ് ജ്വല്ലറി നാദാപുരം, പയ്യോളി എന്നിവിടങ്ങളിൽ നിക്ഷേപകരിൽ നിന്നു സ്വർണവും പണവും തട്ടിയ സംഭവത്തിൽ 13 കേസുകൾ രജിസ്റ്റർ ചെയ്‌തതിട്ടുണ്ട്‌.

അന്വേഷണം പുരോഗമിക്കുന്നതായും കേസിൽ ഇതുവരെ നാല്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel