മോന്‍സനെതിരെ മറ്റൊരു പരാതി കൂടി; പരാതി നല്‍കിയത് തൃശ്ശൂരിലെ വ്യവസായി ജോർജ് 

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു പരാതികൂടി. തൃശ്ശൂരിലെ വ്യവസായി ജോർജ് ആണ് പോലീസിൽ പരാതി നൽകിയത്. ഒല്ലൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

തന്‍റെ പക്കൽ നിന്നും 17 ലക്ഷം രൂപ കടംവാങ്ങി എന്നാണ് പരാതിയിൽ പറയുന്നത്. പണം തിരിച്ചു നൽകാത്ത സാഹചര്യത്തിലാണ് പരാതിയുമായി എത്തിയതെന്നും ജോർജ് വ്യക്തമാക്കി.

പലതവണയായി മോന്‍സന് പണം നൽകിയിരുന്നു. അവസാനമായി പണം നൽകിയത് രണ്ട് ലക്ഷം രൂപയാണ്. മോൻസന്‍റെ മകളുടെ എൻഗേജ്മെന്‍റിന്‍റെ തലേദിവസം പലതവണ പണം ആവശ്യപ്പെട്ടിരുന്നുവെന്നും ജോർജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News