മോൻസനെതിരെ വീണ്ടും പരാതി; 17 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോൻസനെതിരെ വീണ്ടും പരാതി. ഒല്ലൂർ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നൽകിയത്. 17 ലക്ഷം രൂപ വാങ്ങി മോൻസൻ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.

തൃശൂരിലെ വ്യവസായിയായ ജോർജാണ് മോന്‍സനെതിരെ പരാതി നൽകിയത്. 17 ലക്ഷം രൂപ മോൻസന്‍ വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു. മകളുടെ വിവാഹാവശ്യത്തിനെന്നു പറഞ്ഞാണ് മോൻസന്‍ പണം വാങ്ങിയത്.

പല പ്രാവശ്യങ്ങളിലായി 17 ലക്ഷം രൂപ നൽകി. അവസാനം 2 ലക്ഷം രൂപയാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ പണം തിരിച്ചു കിട്ടാത്ത സ്ഥിതി വന്നു. ഇതിനെ തുടർന്നാണ് പരാതി.
ബിസിനസ് ആവശ്യങ്ങൾക്കായി ബെംഗ്ലൂരിൽ താമസിക്കുന്ന ജോർജ് മെയിൽ വഴിയാണ് പരാതി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here