ഓണ മധുരത്തിലൂടെ 3.75 ലക്ഷം രൂപ വിദ്യാ കിരണം പദ്ധതിയിലേക്ക് കൈമാറി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യത്തിന് പിന്തുണയായി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി മൂന്നേ മുക്കാൽ ലക്ഷം രൂപ സമാഹരിച്ചു നൽകി.

ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി നാല് മേഖലക്ക് കീഴിലെ ഇരുപത്തിഞ്ച് യുണിറ്റുകളിൽ നിന്നും “ഓണ മധുരം ” എന്ന പേരിൽ
നടത്തിയ പായസ വിതരണത്തിലൂടെയാണ് മൂന്നേ മുക്കാൽ ലക്ഷം രൂപ സമാഹരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗിനാഥ് , പ്രതിഭ സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി ബിനു സൽമാബാദ്, പ്രതിഭ വനിത വേദി എക്സിക്യൂട്ടീവ് മെന്പർ രശ്മി മഹേഷ് എന്നിവർ തുക കൈമാറി. ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് പ്രവാസികളിൽ നിന്നും ശേഖരിച്ച വാക്സിൻ ചലഞ്ചിലേക്കുള്ള പതിനഞ്ച് ലക്ഷം രൂപ ,കെയർഫോർ കേരള എന്ന പദ്ധതിക്ക് വേണ്ടി ശേഖരിച്ച പതിനഞ്ച് ലക്ഷം രൂപ എന്നിവക്ക് പുറമെയാണ് “ഓണ മധുരം ” എന്ന പേരിൽ നടത്തിയ പായസ വിതരണ പരിപാടിയിലൂടെ പ്രതിഭ 3.75 ലക്ഷം രൂപ വിദ്യാ കിരൺ പദ്ധതിയിലേക്ക് കൈമാറിയത് . ഈ സംരംഭം വിജയിപ്പിക്കാൻ കഴിഞ്ഞതിൽ എല്ലാവരോടും കടപ്പാടുണ്ടെന്നു
പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം.സതീഷ്  എന്നിവർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News