നിതിന ഇല്ലാത്ത കലാലയത്തിലേക്ക് നിറമിഴികളോടെ അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി

പ്രിയ കൂട്ടുകാരി നിതിന ഇല്ലാത്ത കലാലയത്തിലേക്ക് അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി…പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജ് തുറക്കല്‍ ദിനം ദുഖത്തിന്റെ ദിനം കൂടിയായിരുന്നു.

നീണ്ട നാളിനു ശേഷമുള്ള കോളേജ് തുറക്കല്‍ ആഘോഷമാക്കാനായിരുന്നു എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ നിതിനയുടെ മരണം ഉണ്ടാക്കിയ നൊമ്പരം ആ കലാലയത്തിലാകെ ഇപ്പോഴും തളം കെട്ടിനില്‍ക്കുകയാണ്.

ക്യാമ്പസ് തുറന്നെങ്കിലും പ്രിയപ്പെട്ടവള്‍ വിട്ടുപിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പ്രിയ കൂട്ടുകാരി ഇല്ലാത്ത കോളേജിലേക്ക് ഇന്ന് അധികമാരും വിദ്യാര്‍ഥികള്‍ എത്തിയില്ല. എത്തിയവര്‍ പലരും കൂടെ രക്ഷകര്‍ത്താക്കളെയും കൂടെ കൂട്ടി.

രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ അനുശോചനം യോഗമായിരുന്നു. നിതിനയുടെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാത്ത കോളേജില്‍ പല സെക്ഷനുകളായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here