ജനുവരി ഒന്ന്​ മുതല്‍ സിക്കിമില്‍ കുപ്പിവെള്ളത്തിന് നിരോധനം

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാന്‍ തയ്യാറെടുത്ത് സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍പ്പന അനുവദിക്കില്ല . ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി.എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്‌​ പ്രഖ്യാപനം നടത്തിയത്​.

ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്‍റെ ആവശ്യം സംസ്ഥാനത്ത് വേണ്ടി വരുന്നില്ല . കുപ്പിവെള്ളത്തിന്​ പകരം പരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത്​ കൂടുതല്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളില്‍ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്​ സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News