യുപിയിലെ കർഷക കൊലപാതകം; മരണം പത്തായി ഉയര്‍ന്നു

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തില്‍ മരണം പത്തായി. ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി പത്ത് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി സംയുക്ത കിസാൻ മോർച്ച.

കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് കളക്ട്രേറ്റുകള്‍ വളഞ്ഞ് കർഷകർ പ്രതിഷേധിക്കും.യു പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങളിൽ കലാശിച്ചത്.

പ്രകോപിതരായ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ,ആശിഷ് മിശ്ര കർഷകർക്ക് നേരെ വേടി ഉതിർത്ത ശേഷം പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. കർഷകർക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുക എന്നതാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ അജണ്ട.

കർണാലിൽ ഉണ്ടായ ആക്രമങ്ങളിൽ ഒരു കർഷകൻ മരിച്ച് ദിവസങ്ങൾക്കു ശേഷമാണ് അസമിൽ കർഷകർക്ക് നേരെ പൊലിസ് അതിക്രമം നടത്തുന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിലും ബിജെപി നേതാക്കൾ കർഷകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിടുന്നത്.

അതേസമയം, യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News