വയറില്‍ ഇടിച്ച ശേഷം തള്ളിയിട്ടു; കൃഷ്ണപ്രസാദിനെ പൊലീസ് വാനിലേക്ക് കയറ്റിയത് നിലത്തൂടെ വലിച്ചിഴച്ച്

ഉത്തര്‍പ്രദേശിലെ കര്‍ഷകവേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം. യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദ്ദിച്ചു.

വലിച്ചിഴച്ചുകൊണ്ടുപോയി വാനിലേക്ക് കയറ്റുന്നതിനിടെ പൊലീസ് കൃഷ്ണപ്രസാദിന്റെ വയറില്‍ ഇടിച്ചു. യുപി ഭവന് മുന്നില്‍ സമരം ചെയ്ത കിസാന്‍സഭ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുനീക്കി. ഹരിയാന, യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറി. അഖിലേഷ് യാദവ്, നവജ്യോത് സിങ് സിദ്ധു ഉള്‍പ്പെടെയുള്ളവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ബിജെപിയുടെ കർഷക ഹത്യക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും അലയടിക്കുന്നത്. രാജ്യവ്യാപക  പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തും ശക്തമായ സമരമാണ് അരങ്ങേറിയത്. ദില്ലിയിലെ യുപി ഭവന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് അക്രമം അഴിച്ചുവിട്ടു.

കിസാൻ സഭ നേതാവ് കൃഷ്ണപ്രസാദിനേയും പോലീസ് അതിക്രൂരമായി മർദിച്ചു. കൃഷ്ണപ്രസാദിന്റെ വയറ്റിൽ ഇടിക്കുകയും ബസിലേക്ക് തള്ളിയിടുകയും ചെയ്തു. ബസിൽ നിന്ന് റോഡിൽ വീണ അദ്ദേഹത്തെ വീണ്ടും വലിച്ചിഴച്ചു കൊണ്ട് പോകുകയാണ് പൊലീസ് ചെയ്തത്.

സ്ത്രീകൾക്ക് നേരെപോലും അതിക്രൂര അക്രമമാണ് അരങ്ങേറിയത്. സിപിഐയും ദില്ലിയിൽ പ്രതിഷേധ മാർച്ച് നടത്തി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News