പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്,ചോക്ലേറ്റ് എന്നിവ ഇഷ്ടമാണോ? എന്നാൽ ഇത് അറിയാതെ പോകരുത്!!!

പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്, ബേക്കറി ഉല്‍‌പ്പന്നങ്ങള്‍‌, ചോക്ലേറ്റ് എന്നിവ‌ അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ലീക്കി ഗട്ട് സിന്‍ഡ്രോമിന് കാരണമാകുമെന്നും ഇത് വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വറുക്കുന്നതും പൊരിക്കുന്നതുമായ ഭക്ഷണങ്ങളില്‍ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്‌ട്സ് (എജിഇ) എന്ന ഹാനികരമായ രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിരിക്കുന്നത്.

ഈ രാസവസ്തുക്കളാണ് വറുത്തതും പൊരിക്കുന്നതുമായ ഭക്ഷണങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കുന്നത്. എജിഇ വൃക്കരോഗത്തിന് കാരണമാകുന്ന രാസസംയുക്തമാണ്. എന്നാല്‍ അന്നജം അടങ്ങിയിരിക്കുന്ന ഓട്സ്, വേവിച്ച അരി, ബാര്‍ലി, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങളായ കറുത്ത പയര്‍, കടല, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സഹായിക്കും. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കുടലിലേക്ക് ഇറങ്ങുമ്പോള്‍ കുടല്‍ ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമായി മാറും.

ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഈ ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുമെന്ന് മോനാഷ് സെന്‍ട്രല്‍ ക്ലിനിക്കല്‍ സ്കൂളിലെ ഡയബറ്റീസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ മെലിന്‍ഡ കൊഗ്ലാന്‍ പറഞ്ഞു.

ആഗോളതലത്തില്‍, 10 ശതമാനം ആളുകള്‍ക്ക് വൃക്കരോഗം ബാധിക്കുന്നുണ്ട്. വറുത്തതും പൊരിച്ചതുമായഭക്ഷണങ്ങൾ മൂലം പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, കാന്‍സര്‍, ദഹനനാളത്തിലെ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമായേക്കാം . കൂടുതല്‍ പ്രതിരോധശേഷിയുള്ളതും അന്നജം, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതിലൂടെ മറ്റ് ഭക്ഷണങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കൊഗ്ലാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News