ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം.

ആര്യൻ ഖാനെതിരെ കൂടുതൽ തെളിവുകൾ കിട്ടിയിട്ടുണ്ട്. വലിയ തോതിൽ ലഹരിവസ്തുക്കൾ വാങ്ങുന്നതിനെക്കുറിച്ച്‌ ആര്യൻ ഖാൻ സംസാരിക്കുന്ന ചാറ്റുകൾ കിട്ടിയിട്ടുണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു.

ചാറ്റുകളിൽ ചില കോഡ് വാക്കുകളിൽ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവർ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളിൽ അന്താരാഷ്ട്ര റാക്കറ്റുകളെ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു. ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത അന്വേഷണ ഏജൻസി, നടി റിയാ ചക്രവർത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓർമ്മിപ്പിച്ചു.

അതേസമയം, ജാമ്യാപേക്ഷയുമായി ആര്യൻ ഖാന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. ആര്യൻ ക്ഷണിതാവായി മാത്രമാണ് കപ്പലിൽ എത്തിയത്. ലഹരി മരുന്ന് ആര്യന്റെ കൈവശം കണ്ടെത്തിയിട്ടില്ല. സുഹൃത്തായ അബ്ബാസിൽ നിന്നാണ് 6 ഗ്രാം ചരസ് കണ്ടെടുത്തത്. ഇതൊരു കുറഞ്ഞ അളവ് മാത്രമാണ്.

റെയ്ഡിൽ മറ്റു ലഹരി വസ്തുക്കൾ പിടിച്ചത് മറ്റുള്ള യാത്രക്കാരിൽനിന്നാണ്. ഇവരുമായി ആര്യന് ബന്ധമില്ല. വിദേശത്തുനിന്നു നടത്തിയ വാട്‌സാപ്പ് ചാറ്റിംഗിന്റെ പേരിൽ ഇപ്പോൾ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here