യുഎഇയില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു; ഒമാനില്‍ മരണം പതിനൊന്നായി

യുഎഇയില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചുവെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകളും ശ്രദ്ധിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമായിരുന്നു പൊതുജനങ്ങള്‍ക്ക് യുഎഇ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി. ചുഴലിക്കാറ്റിനെ തുടർന്നു വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിരുന്നു .
നോർത്ത് അൽ ബതീനയിൽ ആണ് ഏഴു പേർ മരിച്ചത്.

കനത്ത നാശ നഷ്ടമാണ് ചുഴലിക്കാറ്റ് മൂലം രാജ്യത്ത് ഉണ്ടായത്.
പല പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളും സ്ഥാപനങ്ങളും തകർന്നു. നിരവധി പേർക്ക് പരിക്ക് പറ്റി. ഇന്നലെയാണ് ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്ത് ആഞ്ഞടിച്ചത്.

മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞിരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുള്ള സ്ഥിതിഗതികൾ നേരിടാൻ അധികൃതർ കനത്ത ജാഗ്രതയാണ് പുലർത്തിയിരുന്നത്.

ഒമാൻ ദേശിയ ദുരന്ത നിവാരണ സമിതിയുടെ മേൽനോട്ടത്തിൽ വിവിധ ഗവര്ണറേറ്റുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട് . ഏഴായിരത്തോളം പേരാണ് അഭയ കേന്ദ്രങ്ങളിൽ എത്തിയിട്ടുള്ളത് .
ഒമാനിൽ നാളെ സ്‌കൂളുകൾക്ക് അവധിയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News