‘ഒരു ഛായകാച്ചൽ അപാരത’ അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ചേർത്ത് വച്ച് സോഷ്യൽ മീഡിയ

പ്രണവ് മോഹൻലാലിന്റെ പുതുപുത്തൻ ചിത്രം ‘ഹൃദയ’ത്തിന്റെ കവർ ഫോട്ടോ വൈറലാകുന്നു .പോസ്റ്ററിലെ പ്രണവിനെ കാണാന്‍ പഴയകാലത്തെ മോഹന്‍ലാലിനെ പോലെയുണ്ടെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പ്രണവിന്റെ ചിത്രമായിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റര്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററില്‍ പ്രണവിന് പകരം മോഹന്‍ലാലിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന് ഇന്നലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളായിരുന്നു ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.

‘എന്റെ മകന്റെ ചിത്രമായ ഹൃദയത്തിന്റെ ആദ്യഗാനം പുറത്തിറങ്ങുകയാണ്. വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം നിങ്ങളെ അറിയിക്കുന്നത്. എന്നായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രണവിന്റെ സിനിമയെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് ആഘോഷത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News