ജ്യൂസാണെന്ന് കരുതി മദ്യം കുടിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം; കൊച്ചുമകന്റെ അവസ്ഥ കണ്ട് മുത്തച്ഛനും മരിച്ചു

ജ്യൂസാണെന്ന് കരുതി മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുവലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അണ്ണാനഗറിലെ കന്നിക്കോയില്‍ സ്ട്രീറ്റിലാണ് റുകേഷ്(5) എന്ന കുട്ടി അബദ്ധത്തില്‍ മദ്യമെടുത്ത് കുടിച്ച് മരിച്ചത്.

മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ കൊച്ചുമകന്റെ അവസ്ഥ കണ്ട് മുത്തച്ഛനും മരിച്ചു. റുകേഷിന്റെ മുത്തച്ഛന്‍ ചിന്നസാമി (62) കഴിക്കാനായി വാങ്ങി വെച്ച ബ്രാണ്ടി കുപ്പിയില്‍ ചെറിയ അളവില്‍ മദ്യം അവശേഷിക്കുന്നുണ്ടായിരുന്നു. ജ്യൂസ് ആണെന്ന് തെറ്റിദ്ധരിച്ച് കുട്ടി അത് എടുത്തു കുടിക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി പൊലീസ് രണ്ട് മൃതദേഹങ്ങളും വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ സി ആര്‍ പി സി (ഇൃജഇ) സെക്ഷന്‍ 174 പ്രകാരം തിരുവാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യം കുടിച്ച ഉടന്‍ കുട്ടിക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി.

കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ ആസ്തമ രോഗിയായ ചിന്നസാമി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെയും മുത്തച്ഛനെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിക്കുന്നതിന് മുമ്ബ് തന്നെ ചിന്നസാമി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

റുകേഷിനെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സിഎംസി) ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News