വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം; പല രാജ്യങ്ങളിലും സേവനം നിലച്ചു

വാട്സ്ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം നിശ്ചലം. ഇന്ന് രാത്രിയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്സ്ആപിന്‍റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്.

‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫെയ്സ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിക്കില്ല.

വാട്സ്ആപില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത് വന്നത്.

ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങി​ലും ഇവ മൂന്നും എ​ന്നി​വ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News