കൊവിഡ് ചികിത്സാ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ ആശുപത്രി

അത്യാസന്ന നിലയിലായ 700 കൊവിഡ് രോഗികൾക്ക് ആന്റിബോഡി കോക്ടെയിൽ നൽകി കൊവിഡ് ചികിത്സ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ ആശുപത്രി. ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ജീവൻ രക്ഷാ ഔഷധമാണ് അമേരിക്കൻ നിർമ്മിത ആന്റിബോഡി കോക്ടെയിൽ.

2020 ജൂലൈ മാസം മുതലാണ് കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് കെയർ സെന്റർ ആയി മാറ്റിയത്. അന്നുതൊട്ട് ഇന്നുവരെ ഏകദേശം 9000 തോളം കൊവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. ഇത്തരം രോഗികൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം കൊവിഡിനെതിരെ പൊരുതുന്നതിനുള്ള പ്രത്യാശ കൂടി നൽകുകയാണ് ആന്റിബോഡി ചികിത്സയിലൂടെ.

2020 ഒക്ടോബറിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന് ആന്റിബോഡി നൽകിയതോടെയാണ് ഈ മരുന്നിനെ ലോകമറിയുന്നത്. അന്നുമുതലാണ് ലോകം ആന്റിബോഡി കോക്ടെയിൽ ചികിത്സയെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആന്റിബോഡി ചികിത്സ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് കൊല്ലം ജില്ലാ ആശുപത്രി.

ഏകദേശം എഴുന്നൂറോളം രോഗികൾക്ക് ആന്റിബോഡി ചികിത്സ നടത്തി. ഒരു രോഗിക്ക് ചികിത്സയ്ക്കുള്ള ഒറ്റ ഡോസ് മരുന്ന് തന്നെ ഏകദേശം 60,000 രൂപയാണ് ചെലവ്. രോഗം തീവ്രം ആകാൻ സാധ്യതയുള്ള രോഗികൾ പാർട്ടി പിസിആർ അല്ലെങ്കിൽ ആന്റിജൻ പോസിറ്റീവായ ഉടനെ അല്ലെങ്കിൽ പോസിറ്റീവായി മൂന്ന് ദിവസത്തിനുള്ളിൽ മരുന്ന് നൽകേണ്ടതാണ്. ജില്ലയിൽ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും ഉള്ള മറ്റ് സർക്കാർ ആശുപത്രികളിൽ നിന്നും ആണ് സ്റ്റോക്ക് തീരുന്നതിനനുസരിച്ച് മരുന്ന് എത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ മരുന്നിനെ ആവശ്യക്കാർ ഏറിയതോടെ ഇപ്പോൾ ലഭ്യമല്ല. പുതിയ സ്റ്റോക്കിന് വേണ്ടി ജില്ലാ ആശുപത്രി അധികൃതർ കാത്തിരിപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News