കൊവിഡ് പ്രതിരോധത്തിൽ നേട്ടം കൈവരിച്ച് കേരളം; 82% ആളുകൾ പ്രതിരോധശേഷി കൈവരിച്ചതായി റിപ്പോർട്ട്

കേരളത്തിൽ 82 % ത്തിലധികം ആളുകളിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന പ്രഥമിക കണ്ടെത്തലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സർവ്വേയുടെ വിലയിരുത്തൽ.

14 ജില്ലകളിൽ 30,000 സാമ്പിളുകൾ ശേഖരിച്ച് നടത്തിയ സീറോ പ്രിവലൻസ് സർവ്വേയിലാണ് കൊവിഡിനെതിരെയുള്ള പ്രതിരോധത്തിൽ ആശ്വസിക്കാവുന്ന കണ്ടെത്തലുള്ളത്. കൊവിഡ് ബാധിച്ചോ, വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടോ എന്നാണ് സർവ്വേ പരിശോധിച്ചത്. 40 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന.

ജനസംഖ്യയുടെ 92.8% പേർക്ക് ഒന്നാം ഡോസും, 42.1% പേർക്ക് രണ്ട് ഡോസും വാക്‌സിനേഷൻ ഇതിനോടകം സംസ്ഥാനത്ത് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുകൂടി നടപ്പിലാക്കിയാൽ സാമൂഹ്യപ്രതിരോധശേഷി അതിവേഗം ആർജിക്കാമെന്നും സർവ്വേ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.

ഒന്നാം പിണറായി സർക്കാർ കൊവിഡിന്റെ ആദ്യഘട്ടം മുതൽ നടത്തിയ പ്രതിരോധനടപടിയുടെ ഫലംകൂടിയാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്ന നേട്ടത്തിന് പിന്നിൽ. വാക്സിനേഷൻ രാജ്യത്തിന് മാതൃക തീർത്ത സംസ്ഥാനം എന്ന നിലയിൽ കേരളം കൈവരിച്ച നേട്ടത്തിന്റെ ഫലം കൂടിയാണ് പുതിയ സർവ്വേ ഫലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News