വാതിൽപടി സേവനത്തിന്റെ പട്ടികയിൽ ഇനിമുതൽ പട്ടയവും

വാതിൽപടി സേവനത്തിന്റെ പട്ടികയിൽ ഇനി പട്ടയവും ഉൾപ്പെടും. പട്ടയം കിട്ടാതെ വിഷമിക്കുന്നവരുടെ വീട്ടിലെത്തി സർവ്വെ നടപടികൾ പൂർത്തിയാക്കുന്ന നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി.കൊല്ലം ജില്ലയിൽ നെടുമ്പനയിലെ രാജീവ് ഗാന്ധി കോളനിയിലെത്തി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഭൂമി അളന്നു തിട്ടപ്പെടുത്തി.100 ദിവസത്തിനകം പട്ടയം കൈമാറുകയാണ് സർക്കാർ ലക്ഷ്യം.

ഭൂമിയുണ്ട് പക്ഷെ സ്വന്തമല്ല,വീടുണ്ട് പക്ഷെ പഞ്ചായത്തിന്റെ ആനുകൂല്യങൾക്ക് അർഹതയില്ല പട്ടയമില്ലാത്തതിനാൽ ഈ പ്രശ്നങൾ നേരിടുന്നവർ ഇനി സർക്കാർ ഓഫീസുകൾ കയറി ഇറങേണ്ട.പട്ടയം വീട്ടു പടിക്കൽ എത്തിക്കുകയാണ് രണ്ടാം പിണറായി സർക്കാർ.പട്ടയം നൽകുന്നതിനു മുന്നോടിയായുള്ള ഭൂമി സർവ്വെ നടപടികൾ കൊല്ലം തഹസീൽദാർ സുന്ദരേശന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

പട്ടയത്തിനായുള്ള കഴിഞ്ഞ 25 വർഷത്തെ കാത്തിരിപ്പിനാണ് അറുതി വരുന്നതെന്നും സർക്കാർ ഉദ്യോഗസ്ഥർ വീട്ടിലെത്തി പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതും ഇതാദ്യമെന്ന് പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറി ഇറങി മടുത്ത രാജീവ് ഗാന്ധി കോളനി നിവാസികൾ പറഞ്ഞു.

ചുവപ്പ് നാടയിലെ കുരുക്ക് അഴിച്ച് പട്ടയം നൽകാനാണ് സർക്കാരിന്റെ വാതിൽപടി പട്ടയം പദ്ധതി. ഒന്നെ‌ന്നായി പാവപ്പെട്ടവരുടെ സ്വപ്നങൾ യാഥാർത്ഥ്യമാക്കുകയാണ് ഇടതുപക്ഷ സർക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News