ജനപ്രതിനിധികൾക്കായി കോഴ്സ് തുടങ്ങി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അധികാര വികേന്ദ്രീകരണം കോഴ്സ് പഠിക്കാൻ 7000 ജനപ്രതിനിധികൾ പേർ രജിസ്ടർ ചെയ്തു. ശ്രീനാരായ ഗുരു ഓപ്പൺ കിലയുടേയും ഡിജിറ്റൽ സർവ്വകലാശാലയും കോഴ്സിന്റെ രൂപീകരണത്തിന്റെ പങ്കാളികളാണ്.

ഒരു പക്ഷെ ലോകത്താദ്യമായി ജനപ്രതിനിധികൾക്കായി ഒരു വിദ്യാഭ്യാസ കോഴ്സ് തുടങ്ങുന്നത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആയിരിക്കും. അധികാര വികേന്ദ്രീകരണം എങ്ങനെ നടപ്പിലാക്കാമെന്ന് 6 മാസം കൊണ്ട് ജനപ്രതിനിധികളെ പഠിപ്പിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. എന്നാൽ വിദ്യാഭ്യാസ യോഗ്യതയല്ല കോഴ്‌സിന്റെ മാനദണ്ഡം വോട്ടിങ്ങിലൂടെ തെരഞ്ഞടുക്കപ്പെട്ട വ്യക്തിയായിരിക്കണം പഠിതാവ് എന്നതാണ്.

പദ്ധതി രേഖ തയ്യാറാക്കൽ, ദുരന്തനിവാരണം, വികസനം, ഭരണഘടന, നിയമങ്ങൾ, സാമ്പത്തികാസൂത്രണം, ഇ-ഗവേണൻസ്, ഇവയൊക്കെയാണ് സിലബസിൽ ഉൾപ്പെടുന്നതെന്ന് വൈസ് ചാൻസിലർ ഡോക്ടർ മുബാറക്ക് പാഷ കൈരളി ന്യൂസിനോടു പറഞ്ഞു.

വിദൂര വിദ്യാഭ്യാസ ഘടനയിലാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.ഓൺലൈനിലൂടെ കോഴ്സിന് തുടക്കമായി. അധികാര വികേന്ദ്രീകരണ കോഴ്സ് ഡെലിവറി ചെയ്യുന്നതിന്റെ ചുമതല കിലയും,ഓൺലൈൻ വിദ്യാഭ്യാസ ഘടന തയാറാക്കുന്നതിന്റെ ഉത്തരവാദിത്വം ഡിജിറ്റൽ യൂണിവേഴ്സിറ്റിയും നിർവ്വഹിക്കുന്നു. ഈ വെള്ളിയാഴ്ച വരെ കിലയുടെ വെബ്സൈറ്റിലൂടെ അധികാര വികേന്ദ്രീകരണ കോഴ്സിൽ ചേരാൻ റജിസ്ടർ ചെയ്യാൻ അവസരം ഉണ്ട്. നിലവിൽ 7000 ജനപ്രതിനിധികൾ പ്രവേശനം നേടി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News