ഉത്തര്‍പ്രദേശ് കര്‍ഷക കൂട്ടക്കൊല; ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ രോഷാഗ്‌നി

ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ രോഷാഗ്‌നി സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന ട്രഷറര്‍ എസ്. കെ സജീഷ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ടൗണില്‍ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു കുന്നുമ്മല്‍ ബ്ലോക്കിലും പി.ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലും ടി.കെ സുമേഷ് ബാലുശ്ശേരിയിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി ലേഖ, പി.കെ അജീഷ് എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here