എ ആര്‍ നഗര്‍ കള്ളപ്പണക്കേസ്; വ്യാജ അക്കൗണ്ടുകളുള്ളതായി കണ്ടെത്തി

മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍. എ ആര്‍ നഗര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കെ വൈ സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.

ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരില്‍ രണ്ടര കോടിയലധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളാണുള്ളത്. വ്യാജ അക്കൗണ്ടുകളിലൂടെ വ്യാപകമായ ക്രമക്കേടുകളാണ് നടന്നതെന്നും സഹകരണ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു. 257 ബാങ്ക് ഐ ഡി യില്‍ അക്കൗണ്ട് ഉള്ളതായി കാണുന്നില്ല. ഒരാളുടെ പേരില്‍ വിവിധ കസ്റ്റമര്‍ ഐ.ഡികളുള്ളതായി കണ്ടെത്തി. ചില കസ്റ്റമര്‍ ഐ.ഡി.കളുടെ വിലാസം തിരുത്തി. ജീവനക്കാരുടെ അക്കൗണ്ടിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. പിന്നില്‍ മുന്‍ ബാങ്ക് സെക്രട്ടറി ഹരികുമാറാണെന്നും മറുപടിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News