കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു

കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. നിയമനങ്ങള്‍ തടഞ്ഞ സിംഗിള്‍ ബഞ്ചുത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതിയില്‍ തെറ്റില്ലന്ന് കണ്ടെത്തിയാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്.

സംവരണ തസ്തിക നിശ്ചയിച്ച ഈ രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്. എന്നാല്‍ സര്‍ക്കാരും സര്‍വകലാശാലയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സര്‍വ്വകലാശാലയുടെ നടപടി ശരിവച്ചു 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ 58 നിയമനങ്ങള്‍ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News