കൊച്ചി ലഹരിമരുന്ന് വേട്ട; സംഘത്തിൽ സ്ത്രീയും

കൊച്ചി കാക്കനാട് 11 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ലഹരി സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശി സുസ്മിത ഫിലിപ്പെന്ന് എക്സൈസ്. പ്രതികൾക്ക് സുസ്‍മിത വൻതോതിൽ സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചനയിൽ പങ്കാളിയെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അറിയിച്ചു.കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും എക്സൈസ് വ്യക്തമാക്കി.

അതേസമയം റിമാന്‍ഡില്‍ ക‍ഴിയുന്ന സുസ്മിതയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.രണ്ട് മാസം മുന്‍പാണ് വാ‍ഴക്കാലയിലെ ഫ്ലാറ്റില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി യുവതി ഉള്‍പ്പെട്ട സംഘത്തെ എക്സൈസ് പിടികൂടിയത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്തിരുന്നു.ഇതിന്‍റെ തുടര്‍ച്ചയായാണ് ലഹരിക്കടത്ത് സംഘത്തിലെ ടീച്ചര്‍ എന്നറിയപ്പെടുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശിനി സുസ്മിതയെ എക്സൈസ് ക്രൈംബ്രാഞ്ച് നാല് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ഇടപാടിൽ സുസ്‍മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപ്പന നടന്നതായി വ്യക്തമായിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍പേര്‍ പിടിയിലാകാനുണ്ടെന്ന് എക്സൈസ് അറിയിച്ചു.തുടരന്വേഷണത്തിന്‍റെ ഭാഗമായി സുസ്മിതയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട സുസ്മിതക്കെതിരെ പിന്നീടാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. പ്രതികളെ ജാമ്യത്തിലിറക്കാനും, സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയതും സുസ്മിത ഫിലിപ്പായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News