മാനസക്കൊലക്കേസ്; കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

മാനസ കൊലക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ജാമ്യാപേക്ഷ പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്നും കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് ആദ്യത്യന്റെ ഹര്‍ജിയിലെ ആവശ്യം. കോതമംഗലം ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയും, എറണാകുളം സെഷന്‍സ് കോടതിയും ആദിത്യന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ രഖില്‍ വെടിവച്ചു കൊന്ന കേസിലെ രണ്ടാംപ്രതിയാണ് കണ്ണൂര്‍ ഇടച്ചൊവ്വ സ്വദേശി ആദിത്യന്‍ പ്രദീപ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here