അപകട മുന്നറിയിപ്പ് വകവെയ്ക്കാതെ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചിറ്റൂർ പുഴയിൽ ഒഴുക്കു കൂടിയതിനാൽ നിലമ്പതിപ്പാലം കരവിഞ്ഞൊഴുകുന്നത് വകവെയ്ക്കാതെ ബൈക്കിൽ സഞ്ചരിച്ച യുവാവ് ഒഴുക്കിൽപ്പെട്ടു. ചിറ്റൂര്‍ പുഴയിലെ ആലാംകടവ് പാലത്തിലാണ് അപകടമുണ്ടായത്. ഏറെ സാഹസികമായാണ് ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ആലാംകടവ് പാലം മുങ്ങിയത്. പാലത്തിലൂടെ ഗതാഗതം നിരോധിച്ചത് അവഗണിച്ചായിരുന്നു യുവാവിന്‍റെ യാത്ര. പാലം മുറിച്ചുകടക്കുന്നത് അപകടമാണെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

പാലത്തിൻ്റെ ഇരുകരകളിലും കൂടി നിന്നവർ അപകട മുന്നറിയിപ്പ് നൽകിയിട്ടും മുന്നോട്ട് സഞ്ചരിച്ചതാണ് അപകത്തിന് കാരണമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News