നെടുമ്പാശേരി വിമാനത്താവളത്തിൽ 42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാൽ കണ്ടെത്തിയത്.

ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരുന്നു. വലിയ അളവിൽ വിദേശ നാണയം ദുബായിലേക്ക് കടത്തുന്നതിൻ്റെ ലക്ഷ്യമാണ് കസ്റ്റംസ് പരിശോധിക്കുന്നത്. കള്ളപ്പണം റിയാൽ ആക്കി മാറ്റി വിദേശത്ത് നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News