മുടങ്ങുന്ന വായ്പയുടെ പലിശ കൂട്ടി പുനര്‍വായ്പ നല്‍കുന്നതിനെതിരെ കര്‍ശന നടപടി: വി.എന്‍. വാസവന്‍

വായ്പ തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തില്‍ പലിശ കൂട്ടി വായ്പ പുതുക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം രീതികള്‍ ഒഴിവാക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന്‍. പലിശ കൂട്ടി പുതുക്കുന്നതിലൂടെ ഇടപാടുകാര്‍ക്കാണ് കൂടുതല്‍ ബാധ്യത വരിക. വായ്പാ കുടിശിക തിരികെ അടയ്ക്കാന്‍ കഴിയാത്ത നിസഹായവസ്ഥയില്‍ ഇടപാടുകാര്‍ ബാങ്കുകാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം അംഗീകരിക്കുകയാണ് പതിവെന്ന് ചോദ്യോത്തര വേളയില്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒരു മാസം കൂടി നീട്ടിയതായി മന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ 20578 പേര്‍ക്കാണ് ജോലി നല്‍കിയത്. ഐ.ടി, സിനിമ, ഡോക്യുമെന്ററി, നിര്‍മ്മാണം, വ്യാപാരം, തുടങ്ങിയ മേഖലകളില്‍ യുവജനങ്ങള്‍ക്കായി 29 സഹകരണ സംഘങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 25 യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ്‌ സുരക്ഷ ഉപകരങ്ങളായി പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍, മാസക്, ഹാന്‍ഡ് വാഷ് എന്നിവ ഉത്പാദിപ്പിക്കുന്ന 12 വനിത സംഘങ്ങള്‍ക്കും രൂപം നല്‍കി. രണ്ട് ലക്ഷം ഓഹരിയും മൂന്ന് ലക്ഷം സബ്സിഡിയുമടക്കം 5 ലക്ഷം രൂപ സഹായമായും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വി. എന്‍. വാസവന്‍ നിയമസഭയില്‍ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News