ബീഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു

ബീഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ആര്‍ജെഡി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് ഭിന്നതക്ക് കാരണം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച കുശേശ്വര്‍ അസ്താന്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി ഗണേശ് ഭാരതിയെ പ്രഖ്യാപിച്ചു. താരാപുരില്‍ അരുണ്‍ ഷായാണ് സ്ഥാനാര്‍ഥി. ഇതോടെ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.

മുന്നണിയില്‍ കൂടിയാലോചിക്കാതെ ആര്‍ജെഡി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് ഭിന്നത രൂക്ഷമാകുന്നത്. ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ പ്രതികരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ 7000 വോട്ടിനു തോറ്റ കുശേശ്വര്‍ അസ്താന്‍ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന നേതൃത്വം അഞ്ചംഗ സംഘത്തെ മണ്ഡലത്തിലേക്ക് അയച്ചതിനു തൊട്ടു പിന്നാലെയാണ് ആര്‍ജെഡി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ജനതാദളാണ് (യു) വിജയിച്ചത്. എന്‍ഡിഎ ഇത്തവണയും ജെഡിയുവിനാണ് സീറ്റ് നല്‍കിയത്. കുശേശ്വര്‍ അസ്താനില്‍ അമന്‍ ഭൂഷണും താരാപുരില്‍ രാജീവ് കുമാര്‍ സിങുമാണ് ജെഡിയു സ്ഥാനാര്‍ഥികള്‍. അതേ സമയം ആര്‍ജെഡി കോണ്‍ഗ്രസ് ഭിന്നത അനുകൂല ഘടകമാക്കാനാണ് ബിജെപി നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News