ഐപിഎല്ലിലും കള്ളപ്പണം എത്തിയതായി പണ്ടോര പത്രത്തിന്റെ വെളിപ്പെടുത്തൽ

ഐപിഎല്ലിലും കള്ളപ്പണം എത്തിയതായി പണ്ടോര പത്രത്തിൻ്റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് ആണ് കള്ളപ്പണം എത്തിയിട്ടുള്ളത്. പണ്ടോര പേപ്പർ തയ്യാറാക്കിയ നികുതി തട്ടിപ്പ് നടത്തിയവരുടെ പട്ടികയിലുള്ള ലളിത് മോദി വഴിയാണ് ഈ കമ്പനികൾക്ക് കള്ളപ്പണം ലഭിച്ചത്.

ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് ആണ് വിദേശത്ത് നിന്ന് പണം എത്തിയിട്ടുള്ളത്. പണ്ടോര പുറത്ത് വിട്ട നികുതി വെട്ടിപ്പ് നടത്തയവരുടെ പട്ടികയിൽ ഉള്ള ലളിത് മോദിയുമായി അടുത്ത ബന്ധം ഉണ്ട് ഈ ടീമുകൾക്ക്. ഇദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യയുടെ മകളായ കരിമയുടെ ഭർത്താവും പ്രശസ്ത വ്യവസായി കുടുംബമായ ഡാബർ ബർമൻ കുടുംബത്തിലെ അഞ്ചാം തലമുറയിൽ പെട്ട വ്യവസായിയുമായ ഗൗരവ് ബർമൻ വഴിയാണ് രാജസ്ഥാൻ റോയൽസിലേക്ക് കള്ളപ്പണം എത്തിയത്.

ടീമിൻ്റെ ഉടമകളായ റോയൽ മൾട്ടി സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ ഗൗരവിന് ഉടമസ്ഥാവകാശം ഉണ്ട്. നൈജീരിയയിലെ ഇന്ത്യൻ വ്യവസായിയായ സുരേഷ് ചെല്ലാരത്തിൻ്റെ ഭാര്യ കവിത, ലളിത് മോദിയുടെ ആദ്യഭാര്യയായ മിണാളിൻെറ സഹോദരിയാണ്. കിംഗ്സ് ഇലവൻ പഞ്ചാബിൻ്റെ ഉടമകളായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നല്ലൊരു ശതമാനം ഓഹരികളും സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. കവിതയും കരിമയും വഴിയാണ് ലളിത് മോദി ഈ രണ്ട് ടീമുകളിൽ കള്ളപ്പണം നിക്ഷേപിച്ചത്. ലളിത് മോദി തന്നെയാണ് 2008ൽ ഐപിഎൽ എന്ന ഇന്ത്യൻ ക്ലബ് ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിക്കാൻ നേതൃത്വം നൽകിയത്. തുടർന്ന് 2010 മുതൽ ഈ ടീമുകളിൽ അനധികൃത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളിൽ നിന്ന് നികുതി വെട്ടിച്ച കള്ളപ്പണം നിക്ഷേപിച്ചു.

അതേസമയം, ബ്രിട്ടീഷ് ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത പനാമിയൻ കമ്പനി രേഖകൾ പ്രകാരം ഈ ടീമുകളുടെ ഉടമസ്ഥാവകാശം ലളിത് മോദിയുമായി ബന്ധപ്പെട്ട ഇന്ത്യക്കാരുടെയോ വിദേശികളുടെയോ പേരിൽ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. മൗറീഷ്യസ് കമ്പനിയായ കോൾവെ ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കിംഗ്സ് ഇലവൻ പഞ്ചാബിൽ അഞ്ച് കോടിയിലേറെ രൂപ മൂല്യമുള്ള ഷെയര് ഉണ്ട്. രാജസ്ഥാൻ റോയൽസിൻ്റെ 44.15% ഷെയറുകളും ഇതേ കമ്പനിയുടെ ഉടമസ്ഥതയിൽ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News