മോൻസൻ കേസിൽ ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി

മോൻസൻ കേസിൽ ഉപ്പ് തിന്നവർ എല്ലാം വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിപ്പ്. മോൻസനുമായി ബന്ധം ഉള്ള എല്ലാവർക്കും എതിരെ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി . ആരൊക്കെയാണ് അവിടെ ചികിൽസ തേടിയതെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി യുടെ പരിഹാസം . മോൻസൻ്റെ തട്ടിപ്പിനെ ചൊല്ലി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

മോൻസൻ മാവുങ്കൽ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഒന്നൊന്നായി വിശദീകരിച്ച മുഖ്യമന്ത്രി തട്ടിപ്പുകാരനെ കുടുക്കിയത് സർക്കാരിൻ്റെ ഇശ്ചാശക്തി കൊണ്ടാണെന്ന് വ്യക്തമാക്കി. സെപ്റ്റബർ 6 ന് ആണ് മുഖ്യമന്ത്രിയുടെ ഓഫീസിന് മോൻസനെ പറ്റി പരാതി ലഭിച്ചു.

സെപ്റ്റംബർ 25 ന് പ്രതി പിടിയിലായി. ബെഹറ ആണ് ഇൻറലിജൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടതും , എൻഫോഴ്സ്മെൻറ് അന്വേഷണത്തിന് ശുപാർശ നൽകിയതും. പുരാവസ്തുക്കളെ പറ്റി പരിശോധിക്കാൻ ഡി ആർ ഡി ഓ, ആർക്കിയോളജിക്കൽ സർവേ എന്നിവരോട് ആവശ്യപ്പെട്ടു. മോൻസൻ കേസിൽ ഉപ്പ് തിന്നവർ എല്ലാം വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News