കര്‍ഷകരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ മോദി മൗനം പാലിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കര്‍ഷകരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലാണ് കര്‍ഷകരെ ആക്രമിച്ചതെന്നും കര്‍ഷകരെ കൈകാര്യം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ഹരിയാന മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
” പ്രധാനമന്ത്രി മൗനം വെടിയുമെന്ന് പ്രതീക്ഷിക്കാമോ? ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ചുള്ള പ്രസംഗങ്ങള്‍ വിദേശ സദസുകളെ മാത്രം ഉദ്ദേശിച്ചുള്ളതാണോ? ധീരന്മാരായ കര്‍ഷകരുടെ ത്യാഗം വെറുതെയാവില്ല,” അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത് അപലപനീയമാണെന്നും രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News